അങ്ങനെയെങ്കിൽ ഐ പി എൽ കളിക്കരുത്, കപിൽ ദേവിനും പറയാനുണ്ട് ചിലതൊക്കെ...
അങ്ങനെയെങ്കിൽ ഐ പി എൽ കളിക്കരുത്, കപിൽ ദേവിനും പറയാനുണ്ട് ചിലതൊക്കെ...
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വിപ്ലവാത്മകമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. എന്നാൽ ഇന്ന് താരങ്ങൾക്ക് അന്താരാഷ്ട്ര മത്സരങ്ങളെക്കാൾ ഐ പി എൽ കളിക്കാനാണ് ആഗ്രഹം എന്നാ വിമർശനം ഏറ്റവും അധികം നേരിട്ട് കൊണ്ടിരിക്കുന്ന കാലമാണ്.ഇന്ത്യൻ താരങ്ങളുടെ അടിക്കിടയായി വരുന്ന പരിക്കാണ് ഈ വിമർശനങ്ങൾക്ക് എല്ലാം ആധാരം.
ഇപ്പോൾ മുൻ ഇന്ത്യൻ ഇതിഹാസ നായകൻ കപിൽ ദേവ് ഇതിനെ പറ്റി പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്."chat with champions" എന്നാ പരുപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"ഞാൻ ടി വി യിൽ ഒരുപാട് നാളായി കേൾക്കുന്നു, താരങ്ങൾക്ക് മേൽ ഐ പി എൽ കളിക്കാൻ വലിയ സമർദ്ദമാണെന്ന്. അത്രക്ക് സമർദ്ദമാണെകിൽ നിങ്ങൾ ഐ പി എൽ കളിക്കണ്ട എന്നാ ഒറ്റ കാര്യമേ തനിക്ക് പറയാൻ കഴിയു ".
ഇതായിരുന്നു കപിൽ ദേവിന്റെ പ്രതികരണം. കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group